തൊടുപുഴ: ന്യൂമാന് കോളജിലെ 1982-84 പ്രീഡിഗ്രി ബാച്ച് സുഹൃദ് സംഗമം പാപ്പൂട്ടി ഹാളില് നടത്തി. വര്ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഒന്നിച്ചുകൂടിയ സഹപാഠികള് പഴയ ഓര്മകളും വിദ്യാര്ഥിജീവിതത്തിലെ അനുഭവങ്ങളും പങ്കുവച്ചു.
കോളജിലെ മുന് മലയാളം അധ്യാപകനായിരുന്ന പ്രഫ. കെ.എ. ആന്റണി സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാര്ഥി ജീവിതത്തില് വളര്ത്തിയെടുത്ത സൗഹൃദങ്ങളും മാനവിക മൂല്യങ്ങളും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വിലപ്പെട്ട സമ്പത്താണെന്ന് അദ്ദേഹം പറഞ്ഞു. സംഗമത്തില് 30ഓളം പൂര്വവിദ്യാര്ഥികള് പങ്കെടുത്തു. ബിജു സി. ശേഖര് സ്വാഗതവും രവി തൊടുപുഴ നന്ദിയും പറഞ്ഞു.